നെടുമങ്ങാട്: നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിതിയിലെ നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു .ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ രഞ്ജിത് (20) പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
പാങ്കാവ് ശ്രീധർമ്മ ക്ഷേത്രം, മൂഴി മണ്ണയിൽ ദേവീക്ഷേത്രം , കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം , തിരിച്ചിറ്റൂർ ശിവക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന മോഷണത്തിലാണ് പ്രതികൾ പിടിയിലായത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ,ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ, എസ്ഐമാരായ ശ്രീനാഥ്, കെ.ആർ. സൂര്യ , റോജോമോൻ, സിപിഒമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ
04:17 AM Nov 27, 2022 | Deepika.com