ശ​താ​ഭി​ഷേ​ക​വും ഗു​രു​പൂ​ജാ സ​മ​ര്‍​പ്പ​ണ​വും ഡി​സം​ബ​ര്‍ നാ​ലി​ന്

04:15 AM Nov 27, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ഥ​ക​ളി ആ​ചാ​ര്യ​ന്‍ തോ​ന്ന​യ്ക്ക​ല്‍ പീ​താം​ബ​ര​നാ​ശാ​ന്‍റെ ശ​താ​ഭി​ഷേ​ക​വും ഗു​രു​പൂ​ജാ സ​മ​ര്‍​പ്പ​ണ​വും ഡി​സം​ബ​ര്‍ നാ​ലി​ന് തോ​ന്ന​യ്ക്ക​ല്‍ കു​ട​വൂ​ര്‍ മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്രം ശ്രീ​ശൈ​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 10ന് ​ക​ഥ​ക​ളി ചി​ത്ര​പ്ര​ദ​ര്‍​ശ​നം ഒ.​എ​സ്.​അം​ബി​ക എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10.30 ന് ​ന​ട​ക്കു​ന്ന സ​ഹ​പാ​ഠി സം​ഗ​മം അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് സു​ഹൃ​ദ് സം​ഗ​മം കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30 ന് ​ധ്വ​നി നൃ​ത്ത​ക​ലാ മ​ണ്ഡ​ല​ത്തി​ന്‍റെ ക​ഥ​ക​ളി. അ​റി​ന് സ​ഹ​സ്ര ദീ​പാ​ര്‍​ച്ച​ന​യ്ക്ക് ഡോ. ​മാ​ങ്കു​ളം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി തി​രി തെ​ളി​യ്ക്കും. 6.30 ന് ​ന​ട​ക്കു​ന്ന ശ​താ​ഭി​ഷേ​ക സം​ഗ​മ സ​മ്മേ​ള​നം വി.​ശ​ശി എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മു​ന്‍ മ​ന്ത്രി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍, എം​എ​ല്‍​എ​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, വി. ​ജോ​യി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ആ​ദ്യ​കാ​ല​ത്ത് തോ​ന്ന​യ്ക്ക​ല്‍ പീ​താം​ബ​ര​നോ​ടൊ​പ്പം കു​ട​വൂ​ര്‍ സ്കൂ​ളി​ല്‍ പ​ഠി​ച്ച സ​ഹ​പാ​ഠി​ക​ളു​ടെ സം​ഗ​മ​വും ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ശ​താ​ഭി​ഷേ​ക സ്മ​ര​ണി​ക തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ ക​ള​ക്ട​ര്‍ ശ്രീ​നി​വാ​സ​ന് ന​ല്‍​കി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. തോ​ന്ന​യ്ക്ക​ല്‍ സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും തോ​ന്ന​യ്ക്ക​ല്‍ നാ​ട്യ​ഗ്രാ​മ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ന് ​ക​ഥ​ക​ളി പ്ര​ശ്നോ​ത്ത​രി​യും ഡി​സം​ബ​ര്‍ മൂ​ന്നി​ന് ക​ഥ​ക​ളി​പ​ദ ക​ച്ചേ​രി​യും ഇ​തി​നൊ​പ്പം ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ തോ​ന്ന​യ്ക്ക​ല്‍ വാ​മ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.