തിരുവനന്തപുരം: പിഎംജി ലൂർദ് ഫൊറോനാ ദേവാലയത്തിലെ ഇടവക ദിനാഘോഷം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് നാലിന് ആഘോഷമായ സമൂഹ ദിവ്യബലിക്ക് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുൻ അസിസ്റ്റന്റ് വികാരിമാരായ ഫാ. ടെഡി കാഞ്ഞൂപറന്പിൽ, ഫാ. ടോം പുത്തൻകുളം തുടങ്ങിയവർ സഹകാർമികത്വം വഹിക്കും. വൈകുന്നേരം 5.30ന് നടക്കുന്ന കുടുംബ സംഗമം ജില്ലാ കളക്ടർ ജറോമിക് ജോർജ് ഉദ്ഘാടനം ചെയ്യും.
ഫൊറോനാ വികാരി ഫാ. മോർളി കൈതപ്പറന്പിൽ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും. വീടിന്റെ താക്കോൽദാനം ജില്ലാ കളക്ടർ നിർവഹിക്കും. മൾട്ടി ലെവൽ പാർക്കിംഗ് പദ്ധതിയുടെ മാതൃക അനാഛാദനം, ആദ്യ സംഭാവന സ്വീകരിക്കൽ എന്നിവയും ചടങ്ങിൽ നിർവഹിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിച്ച ഇടവകാംഗങ്ങളേയും വിവാഹ ജൂബിലി ആഘോഷിക്കുന്ന ദന്പതികളേയും മുതിർന്ന പൗരന്മാരെയും ചടങ്ങിൽ ആദരിക്കും.
ലൂർദ് ഫൊറോനാ ഇടവക ദിനാചരണം ഇന്ന്
04:15 AM Nov 27, 2022 | Deepika.com