മ​ണ്ണ് ക​ട​ത്ത​ൽ: വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു

04:15 AM Nov 27, 2022 | Deepika.com
പാ​റ​ശാ​ല: അ​ന​ധി​കൃ​ത​മാ​യി കു​ന്നി​ടി​ച്ച് മ​ണ്ണ് ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ പാ​റ​ശാ​ല പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ മ​ണ്ണി​ടി​ച്ചി​ല്‍ ന​ട​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥ​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് മ​ണ്ണി​ടി​ക്ക​ല്‍ ക​ണ്ടെ​ത്തി​യ​ത്.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ വ​ട്ട​വി​ള കു​ന്ന​ന്‍​വി​ള ഭാ​ഗ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രു​ന്ന അ​ന​ധി​കൃ​ത മ​ണ്ണി​ടി​ച്ചി​ലി​നി​ട​യി​ല്‍ പോ​ലീ​സ് എ​ത്തി മ​ണ്ണി​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ജെ​സി​ബി​യും മൂ​ന്ന് ടി​പ്പ​ര്‍ ലോ​റി​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്‍​സ്പ​ക്ട​ര്‍ ഹേ​മ​ന്ത് കു​മാ​ര്‍ കെ , ​സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍​മ്മാ​രാ​യ എ​സ്.​എ​സ്.​സ​ജി,ബാ​ലു,ഗോ​പി​നാ​ഥ​ന്‍,സി​പി​ഒ​മാ​രാ​യ സാ​ജ​ന്‍, മെ​ര്‍​ലി​ന്‍ ജോ​യി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.