സർക്കാർ നടപടി അപലപനീയം: മത്സ്യത്തൊഴിലാളി സമര സമിതി
04:15 AM Nov 27, 2022 | Deepika.com
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരമുഖത്തു ഇന്നലെ സർക്കാർ നടത്തിയത് കിരാതവും അപലപനീയവുമായ പ്രവർത്തനമാണെന്ന് മത്സ്യത്തൊഴിലാളി സമര സമിതി . ആക്രമണം അഴിച്ചു വിട്ട് സർക്കാർ ഇനിയും സമരക്കാരെ പ്രകോപിപ്പിക്കരുതെന്ന് അവർ മുന്നറിയിപ്പു നൽകി.സമാധാനപരമായി നടക്കുന്ന അതിജീവന സമരത്തിനു നേരെ കള്ള കേസുകൾ ചമച്ച് വർഗീയവത്കരിക്കാൻ നടത്തുന്ന ഏതൊരു ശ്രമത്തെയും മത്സ്യത്തൊഴിലാളികൾ ജീവൻ പണയം വച്ചും എതിർത്തു തോൽപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.