പാലക്കാട്: സ്ത്രീകൾക്കെതിരായുള്ള എല്ലാവിധ അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് അർദ്ധ ദിന സെമിനാർ നടത്തി. വടക്കഞ്ചേരി ലൂർദ് മാതാ പള്ളി പാരിഷ് ഹാളിൽ നടന്ന സെമിനാർ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ. ശ്രീകല ഉദ്ഘാടനം ചെയ്തു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലംകണ്ണി അധ്യക്ഷത വഹിച്ച സെമിനാറിൽ വടക്കഞ്ചേരി സിഐ ആദംഖാൻ, ഫൊറോന വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ, ജിഎച്ച്എസ്എസ് ചെറുപുഷ്പം പ്രിൻസിപ്പൽ സിസ്റ്റർ അനു ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗാർഹിക പീഢനം മൂലം സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് സുമതി മോഹൻ നായർ ക്ലാസ് നയിച്ചു. ചെറുപുഷ്പം എൻഎസ്എസ് വോളന്റിയർമാർ, സ്വയം സഹായ സംഘം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എസ്പിസി ലീഗൽ കൗണ്‍സിലർ അഡ്വ.ശരണ്യ, കൗണ്‍സിലർമാരായ ജിജിഷ, സ്റ്റെഫി നേതൃത്വം നൽകി.
ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി പിഎസ്എസ്പി
04:04 AM Nov 27, 2022 | Deepika.com