മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നടന്ന റൂറൽ ജില്ലാ പോലീസിന്റെ ബാഡ്മിന്റണ്‍ മത്സരങ്ങൾ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി ടി. ബിജി ജോർജ് ട്രോഫികൾ വിതരണം ചെയ്തു. ഡിവൈഎസ്പി എസ്. മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുത്തു.
നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ളവരുടെ കാറ്റഗറിയിൽ കെ.കെ. സുനിൽകുമാർ, മനോജ് (ഡിപിസിഎച്ച്ക്യു) സഖ്യം ജേതാക്കളായി. എം.ജെ. സോജൻ, സിബി ടോം (സിബിസിഐഡി) ടീം റണ്ണറപ്പായി. പുരുഷന്മാരുടെ പൊതുവിഭാഗത്തിൽ പി.എസ്. ഐനീഷ്, ശരത് കുമാർ ടീം (ഡിപിസിഎച്ച്ക്യു) ഒന്നാം സ്ഥാനവും, ഹാരിസ്, സാബിർ (മൂവാറ്റുപുഴ സബ് സിഡിവിഷൻ) രണ്ടാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ ഐസി മോൾ, പ്രതീക്ഷ (പുത്തൻകുരിശ് സബ് ഡിവിഷൻ) സഖ്യം ജേതാക്കളായി. സിന്ധു, പ്രസീല (സിബിസിഐഡി) ടീമിനാണ് രണ്ടാം സ്ഥാനം.
റൂറൽ ജില്ലാ പോലീസിന്റെ ബാഡ്മിന്റണ്‍ മത്സരം
03:57 AM Nov 27, 2022 | Deepika.com