കൊച്ചി: കുന്പളം പഞ്ചായത്തിന്റെയും റോട്ടറി ക്ലബ് ഓഫ് കൊച്ചി സൗത്തിന്റെയും തണൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പനങ്ങാട് കായലിൽ സംഘടിപ്പിക്കുന്ന ജലോത്സവം ഇന്നുച്ചയ്ക്ക് രണ്ടിന് എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
ഒന്‍പത് എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും, ഒന്‍പത് ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളും നാലു ചുണ്ടൻ വള്ളങ്ങളും ജലോത്സവത്തിൽ അണിനിരക്കും. ജലോത്സവത്തിന്റെ ഭാഗമായി കായലിന്റെ ശുചീകരണം പൂർത്തിയായി. കായലിലെ പായലും പോളകളും മരക്കുറ്റികളും നീക്കം ചെയ്തു. മാടവന മുതൽ പനങ്ങാട് വരെയുള്ള ചുമർ ചിത്ര രചനയും പുരോഗമിക്കുകയാണ്. കുടുംബശ്രീ ഭക്ഷ്യമേളയും ജലോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. മിനി മാരത്തണ്‍, സംഗീത നിശ, കലാപരിപാടികൾ എന്നിവയും ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പനങ്ങാട് റോട്ടറി ജലോത്സവം ഇന്ന്
03:55 AM Nov 27, 2022 | Deepika.com