അങ്കമാലി: അങ്കമാലിയിലെയും സമീപ പ്രദേശങ്ങളിലെയും നിർധനരായ കാൻസർ, കിഡ്നി, കിടപ്പു രോഗികൾക്ക് താങ്ങും തണലുമായി സർക്കാർ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന അമല ഫെല്ലോഷിപ്പെന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണർഷിപ്പിലുള്ള അമലഭവനിൽ ഭക്ഷണമുൾപ്പെടെയുള്ള പാർപ്പിട സൗകര്യമൊരുക്കുന്നു.
അങ്കമാലി മുനിസിപ്പാലിറ്റി 30ാം വാർഡിൽ അയിക്കാട്ടുകടവിൽ മാഞ്ഞാലി തോടിനു സമീപം പ്രകൃതി രമണീയമായ നാലര ഏക്കറിൽ പണിതുയർത്തിയിട്ടുള്ള ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള അമലഭവനിൽ പ്രായമായവർക്കുള്ള അനുഗ്രഹീത ഭവനം എന്ന സംരംഭം ദമ്പതികൾക്കും വിധവകൾക്കും ഒറ്റപ്പെട്ടു താമസിക്കുന്നവർക്കും അവയവദാന ശസ്ത്രക്രിയ നടത്തിയവർക്കും സാധാരണക്കാർക്കുമായി പാർപ്പിട സൗകര്യമൊരുക്കുന്നു. മുപ്പതിലധികം മുറികളുള്ള ഇരുനില കെട്ടിടത്തിൽ ബാത്ത് അറ്റാച്ച് മുറികളും പ്രാർഥനാ ഹാൾ കാന്റീൻ സോളാർ സിസ്റ്റം ലിഫ്റ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. അവയവ ദാന ശസ്ത്രക്രിയ കഴിഞ്ഞു പ്രത്യേക പരിരക്ഷ കാംഷിക്കുന്നവർക്കായി എട്ട് എയർ കണ്ടീഷൻ മുറികൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
അമല ഫെല്ലോഷിപ്പിന്റെ അമൂല്ല്യമായ ഈ സ്നേഹ സേവനം ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർ ആവശ്യമായ രേഖകളുമായി അമലഭവൻ ഓഫീസുമായി ഡിസംബർ 15നു മുമ്പ് ബന്ധപ്പെട്ട് പേരു റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് സി.എ. ജോർജ് കുര്യൻ പാറക്കൽ, സെക്രട്ടറി ജോർജ് പടയാട്ടിൽ,
ട്രഷറർ കെ.ഒ. ജോസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അമലഭവന്റെ ഇ-മെയിലിലോ, ഫോൺ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. Email: amalaang@gmail.com
Website:https:/amalafellowship.com/ Phone:+91 89438 40299
നിർധന രോഗികൾക്ക് തണലൊരുക്കി അമലഫെല്ലോഷിപ്പ്
03:55 AM Nov 27, 2022 | Deepika.com