അങ്കമാലി: കേരള മാനേജ്മെന്റ് അസോസിയേഷൻ ഫിസാറ്റ് ചാപ്റ്ററിനും മാനവവിഭവശേഷി സമ്മേളനത്തിനും ഫിസാറ്റ് ബിസിനസ് സ്കൂളിൽ തുടക്കമായി. കെഎംഎ ഫിസാറ്റ് ചാപ്റ്റർ കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് നിർമല ലില്ലി ഉത്ഘാടനം ചെയ്തു. മാനവ വിഭശേഷി സമ്മേളനം ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ് എ.വി. ജോസ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ആർ. ഷിമിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പോപ്പുലർ മെഗാ മോട്ടോർസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നവീൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രഗത്ഭർ നയിക്കുന്ന പാനൽ ഡിസ്കഷൻ, പ്രഭാഷണ പരമ്പരകൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ റിജോ തോമസ്, ജിയോജിത് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ കമൽ മാമ്പിള്ളി, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. എ.ജെ. ജോഷ്വ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. നിതാ ഉണ്ണികൃഷ്ണൻ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ഗായത്രി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
കേരള മാനേജ്മെന്റ് അസോ. ഫിസാറ്റ് ചാപ്റ്ററിനു തുടക്കമായി
03:55 AM Nov 27, 2022 | Deepika.com