കുവൈറ്റ് സിറ്റി: ഇന്ത്യയിലെ കുവൈറ്റ് എംബസിയുടെ മേൽനോട്ടത്തിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി റംസാൻ കിറ്റുകൾ വിതരണം ചെയ്തു. കുവൈറ്റിലെ മതകാര്യ മന്ത്രാലയത്തിന്റെയും വിവിധ ജീവകാരുണ്യ സംഘടനകളുടെയും സഹകരണത്തോടെയാണ് സഹായം നൽകിയത്.
സെൻട്രൽ ഇന്ത്യ സ്കോളേഴ്സ് അസോസിയേഷന്റെയും മറ്റു ഇന്ത്യൻ ചാരിറ്റി സംഘടനകളുടെയും സഹകരണത്തോടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. വിവിധ വസ്തുക്കൾ അടങ്ങിയ 1660 ഓളം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തതെന്ന് ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസിം നജീം വ്യക്തമാക്കി. ഇതിനായി പ്രവർത്തിച്ച ഒൗഖാഫ് മന്ത്രാലയത്തോടും മറ്റു ജീവ കാരുണ്യ സംഘടനകളോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ കുവൈറ്റിന്റെയും അവിടുത്തെ ജനവിഭാഗങ്ങളുടെയും മാനുഷിക പങ്ക് വ്യക്തമാക്കുന്ന ഒന്നാണെന്നും ജാസിം നജീം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യയിൽ റംസാൻ കിറ്റുകൾ വിതരണം ചെയ്ത് കുവൈറ്റ് എംബസി
02:28 AM May 12, 2021 | Deepika.com