കാക്കനാട് : സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ നടത്തുന്ന "നയി ചേതന" കാമ്പയിനോടനുബന്ധിച്ച് കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്ക് അവബോധ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളിൽ പതിക്കുന്നതിനുള്ള പ്രചാരണ പോസ്റ്ററുകൾ ജില്ലാ കളക്ടർ ഡോ. രേണു രാജ് പ്രകാശനം ചെയ്തു.
അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പിന്തുണ സഹായമായ സ്നേഹിതയുടെ സേവനങ്ങളെക്കുറിച്ച് പരമാവധി പ്രചാരണം നൽകുന്നതിന് പൊതു ഗതാഗത സംവിധാനങ്ങളിൽ സ്നേഹിതയുടെ പോസ്റ്റർ പ്രദർശിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ പരമാവധി ആളുകളിലേക്ക് സ്നേഹിതയുടെ സേവനങ്ങൾ പ്രചരിപ്പിക്കും.സ്വകാര്യ ബസ് ഓണെഴ്സ് അസോസിയേഷൻ പ്രസിഡന്റ് നെൽസൺ മാത്യു സ്റ്റിക്കർ ഏറ്റുവാങ്ങി. നവംബർ 25 മുതൽ ഡിസംബർ 23 വരെയാണ് കാമ്പയിൻ.
നയി ചേതന കാമ്പയിൻ
03:52 AM Nov 27, 2022 | Deepika.com