കൽപ്പറ്റ: മൂപ്പൈനാട് പഞ്ചായത്തിലെ പട്ടികവർഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്നതിനു സംഘടിപ്പിച്ച എബിസിഡി(അക്ഷയ ബിഗ് കാന്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) ക്യാന്പ് സമാപിച്ചു.
വടുവഞ്ചാൽ വളവ് പാരിഷ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാന്പിൽ 979 പേർക്ക് ആധികാരിക രേഖകൾ നൽകി. 495 ആധാർ കാർഡുകൾ, 268 റേഷൻ കാർഡുകൾ, 496 ഇലക്ഷൻ ഐഡി കാർഡുകൾ, 175 ബാങ്ക് അക്കൗണ്ട്, 12 ആരോഗ്യ ഇൻഷ്വറൻസ്, 178 ഡിജിലോക്കർ എന്നിവ ഉൾപ്പെടെ 2,191 സേവനങ്ങൾ ലഭ്യമാക്കി. സമാപന സമ്മേളനം ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ കെ. ദേവകി പദ്ധതി അവലോകനം ചെയ്തു.
സബ്കളക്ടർ ആർ. ശ്രീലക്ഷ്മി പുരസ്കാരവിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് യശോദ ചന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, പഞ്ചായത്ത് എബിസിഡി പ്രോഗ്രാം ചെയർമാൻ വി. കേശവൻ, എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, ജോയിൻറ് ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ, ഫിനാൻസ് ഓഫീസർ എ.കെ. ദിനേശൻ, വൈത്തിരി ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ബഷീർ, പഞ്ചായത്ത് സെക്രട്ടറി ഷമീർ സേട്ട്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീദ്, ഐടി മിഷൻ ഡിപിഎം ജെറിൻ സി. ബോബൻ, അക്ഷയ കോ ഓർഡിനേറ്റർ ജിൻസി ജോസഫ്, ഫാ.മോൻസി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ വി.എൻ. ശശീന്ദ്രൻ, സി.ടി. അഷ്കർ അലി, സംഗീത രാമകൃഷ്ണൻ, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാർ, ഷൈബാൻ സലാം, ഡയാന മച്ചാദോ എന്നിവർ പ്രസംഗിച്ചു.
മൂപ്പൈനാടിൽ 979 പട്ടികവർഗക്കാർക്കു ആധികാരിക രേഖകളായി
03:48 AM Nov 27, 2022 | Deepika.com