ഗൂഡല്ലൂർ: നഗരപരിധിയിലെ സിൽവർ ക്ലൗഡ് എസ്റ്റേറ്റിൽ തൊഴിലാളി സമരം തുടരുന്നു. ശന്പളക്കുടിശിക ഉടൻ വിതരണം ചെയ്യുക, ശന്പളം കൃത്യമായി വിതരണം ചെയ്യുക, തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐടിയുസിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം സമരം തുടങ്ങിയത്.
നാലു മാസത്തെ ശന്പളം സ്ഥിരം തൊഴിലാളികൾക്കു കിട്ടാനുണ്ട്. 38 ആഴ്ചത്തെ വേതനമാണ് താത്കാലിക തൊഴിലാളികൾക്കു ലഭിക്കാനുള്ളത്. രണ്ട് വർഷത്തെ ബോണസും മറ്റ് ആനുകൂല്യങ്ങളും കുടിശികയാണ്. 350 തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കുന്നത്.
സിൽവർ ക്ലൗഡ് എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി സമരം തുടരുന്നു
03:48 AM Nov 27, 2022 | Deepika.com