കഥാചർച്ച നടത്തി
03:48 AM Nov 27, 2022 | Deepika.com
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാചർച്ച നടത്തി. എസ്. ഹരീഷിന്റെ ’മോദസ്ഥിതനായങ്ങുവസിപ്പൂ മലപോലെ’ എന്ന കഥയാണ് ചർച്ച ചെയ്തത്. എഴുത്തുകാരൻ ബാലൻ വേങ്ങര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.എം.ബിജു കഥാവതരണം നടത്തി. എഴുത്തുകാരൻ അനിൽ കുറ്റിച്ചിറ, പ്രിൻസിപ്പൽ വി.എസ്. രാമചന്ദ്രൻ, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സീനിയർ അസിസ്റ്റൻറ് ഷാജി മാത്യു, ഇ.കെ. ഷാൻറി, എ.പി. ഷിനോ, ഷിൻസി ഷിബു, ഷാരോണ്‍ പി. ഷൈജു, ക്രിസ്റ്റോ ജോണ്‍, ആസിം നിഷാൻ, എഡ്വിൻ ടോം, സി.ജി. അശ്വതി, സ്നേഹ സോണി തുടങ്ങിയവർ പങ്കെടുത്തു.