കൽപ്പറ്റ: ജില്ലയിൽ കഴിഞ്ഞ പത്തുമാസത്തിനിടെ 293 ലഹരി കേസുകളിലായി 294 പേരെ അറസ്റ്റുചെയ്തു. ജില്ലാ വികസന സമിതി യോഗത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചതാണ് വിവരം. 203.901 കിലോഗ്രാം കഞ്ചാവും 1.620 കിലോഗ്രാം എംഡിഎംഎയും 115.5 കിലോഗ്രാം ഹാഷിഷ് ഓയിലും ഇക്കാലയളവിൽ പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച 26 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
കണിയാന്പറ്റയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരം കൈമാറിയ വ്യക്തിയുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിനു വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.
ജില്ലയിൽ പത്തുമാസത്തിനിടെ 293 ലഹരി കേസുകൾ
03:48 AM Nov 27, 2022 | Deepika.com