പാലാ: കൊല്ലപ്പള്ളി-മേലുകാവ് ബിഎം ആൻഡ് ബിസി റോഡിന്റെ അറ്റകുറ്റപ്പണികള്‍ 29നു തുടങ്ങുമെന്ന് മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു. മാസങ്ങള്‍ക്കു മുമ്പേ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും കാലാവസ്ഥാ പ്രശ്നംമൂലമാണ് ടാറിംഗ് ജോലികള്‍ ആരംഭിക്കാന്‍ വൈകിയതെന്ന് എംഎല്‍എ പറഞ്ഞു.
മൂന്ന് റീച്ചുകളിലായി 11 കിലോമീറ്റര്‍ ദൂരമാണ് ഈ റോഡിനുള്ളത്. അറ്റകുറ്റപ്പണികള്‍ക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കൊല്ലപ്പള്ളി-മേലുകാവ് റോഡ് നവീകരണം 29നു തുടങ്ങും
03:02 AM Nov 27, 2022 | Deepika.com