പാലാ: സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എലിയട്ടിന്റെ കൃതിയായ വെയ്സ്റ്റ് ലാന്‍ഡിന്റെ (1922) ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. 1922 ദ ക്രൂവലെസ്റ്റ് ഇയര്‍ @ 100 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് ജോണ്‍ ഉദ്ഘാടനം ചെയ്തു.
ടി.എസ്. എലിയട്ടിന്റെ കാവ്യസൃഷ്ടിയെക്കുറിച്ച് സെന്റ് തോമസ് കോളജ് വിഭാഗം തലവന്‍ ഡോ. സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് വെയ്സ്റ്റ് ലാന്‍ഡിന്റെ ദൃശ്യാവതരണം വേദിയില്‍ അരങ്ങേറി.
പ്രാഥമിക റൗണ്ടില്‍ 23 ടീമുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തില്‍ ഭാരത്മാതാ കോളജ് തൃക്കാക്കര, സ്കൂള്‍ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി കോട്ടയം, ബസേലിയോസ് കോളജ് കോട്ടയം എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വെയ്സ്റ്റ് ലാന്‍ഡ് ശതാബ്ദി ആഘോഷം
03:02 AM Nov 27, 2022 | Deepika.com