പാലാ: ഡിസംബര്‍ 19ന് ആരംഭിക്കുന്ന നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്വെന്ഷന് ഒരുക്കമായി രൂപതയിലെ സിസ്റ്റേഴ്സിന്റെ ധ്യാനം പാലാ അല്‍ഫോന്‍സ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി.
രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ വചനസന്ദേശം നല്കി ധ്യാനം ഉദ്ഘാടനം ചെയ്തു. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. നോബിള്‍ തോട്ടത്തില്‍ (സെഹിയോന്‍ അട്ടപ്പാടി) എന്നിവര്‍ ധ്യാനം നയിച്ചു. ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സിസ്റ്റര്‍ ആന്‍ ജോസ് എസ്എച്ച്, സിസ്റ്റര്‍ ജയ്സി സിഎംസി, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ബാബു തൊമ്മനാമറ്റം, സോഫി വൈപ്പന തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി.
ബൈബിള്‍ കണ്വന്ഷന്: സിസ്റ്റേഴ്സിന് ഒരുക്കധ്യാനം
03:02 AM Nov 27, 2022 | Deepika.com