രാമപുരം: നെല്ലിയാനിക്കുന്ന് -ചെറുകുറിഞ്ഞി റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര അസാധ്യം. വര്‍ഷത്തോളമായി റോഡില്‍ റീടാറിംഗ് നടത്തിയിട്ട്. കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.
നൂറുകണക്കിനു വീടുകളിലെ ആളുകള്‍ മാനത്തൂരില്‍ എത്തുവാന്‍ ആശ്രയിക്കുന്ന റോഡാണിത്. രാമപുരം നോര്‍ത്ത് എല്‍പി സ്കൂള്‍, മാനത്തൂര്‍ സ്കൂള്‍, രാമപുരം നോര്‍ത്ത് ഹെല്‍ത്ത് സെന്റര്‍ എന്നീ സ്ഥലങ്ങളിലേക്ക് എത്തുന്നതും ഇതുവഴിയാണ്.
റോഡ് റീടാറിംഗ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ പരാതി നല്‍കിയിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പാലാ പിഡബ്ല്യുഡിയുടെ കീഴിലാണ് റോഡ്. ഉടൻ റീടാറിംഗ് ചെയ്തില്ലെങ്കില്‍ റെസിഡന്റ്സ്് അസോസിയേഷന്റെ നേതൃത്വത്തില്‍ പിഡബ്ല്യുഡി ഓഫീസിനു മുന്പില് സമരം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.
നെല്ലിയാനിക്കുന്ന്-ചെറുകുറിഞ്ഞി റോഡ് തകര്‍ന്നു
02:59 AM Nov 27, 2022 | Deepika.com