കാഞ്ഞിരപ്പള്ളി: യുവജനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യവും ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗത്തില്‍നിന്നു നാടിനെ മോചിപ്പിക്കുന്നതിനും കലാകായിക വിനോദങ്ങള്‍ സംഘടിപ്പിക്കുവാന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കിനു പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലും വാർഡുതലത്തില്‍ പൊതുകളിസ്ഥലവും ക്ലബുകളും ഉണ്ടാവണമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പദ്ധതികള്‍ തയാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിന് ഫണ്ട് തികയാതെ വന്നാല്‍ എംഎല്‍എ ഫണ്ട് അനുവദിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാ വാർഡിലും കളിസ്ഥലം ഉറപ്പാക്കണം: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
02:59 AM Nov 27, 2022 | Deepika.com