മാന്നാർ: ഹാഷിഷ് ഓയിലുമായി ഒരാളെ മാന്നാർ പോലിസ് പിടികൂടി. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ സുരേഷ് (42) ആണ് പിടിയിലായത്. മൂന്നു ഗ്രാം ഹാഷിഷ് ഓയിൽ ഇയാളുടെ പക്കൽനിന്ന് പോലീസ് പിടിച്ചെടുത്തു. മുട്ടേൽ പാലത്തിനു സമീപമാണ് സുരേഷിനെ പിടികൂടിയത്.
വിവിധ പോലിസ് സ്റ്റേഷനുകളിലായി കൊലപാതകം, മയക്കുമരുന്ന്, അബ്കാരി വകുപ്പുകളിലായി മുപ്പത്തിയെട്ടോളം കേസുകളിലെ പ്രതിയാണ് സുരേഷ് എന്നും മാന്നാർ പോലിസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളുമാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു. മാന്നാർ പോലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം, മാന്നാർ എസ് ഐ അഭിരാം സി.എസ്.,സിവിൽ പോലിസ് ഓഫീസർ സിദ്ധിക്ക് ഉൾ അക്ബർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
02:52 AM Nov 27, 2022 | Deepika.com