നീലംപേരൂർ: നീലംപേരൂർ പഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണം. നാട്ടിൻപുറങ്ങളിലെ തോടുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പോളയും പായലും ചെളിയും എക്കലും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടി സ്വീകരിക്ക ണം. കുടിവെള്ള പരിഹാരത്തിനൊപ്പം ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും നിർമാർജനം ചെയ്ത് ജനജീവിതം സുഗമമാക്കാൻ വേണ്ട സത്വര നടപടി സർക്കാർ തലത്തിൽ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് നീലംപേരൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച സംസ്ഥാന ഉന്നതാധികാര സമിതി അംഗവും ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ അഡ്വ. ജേക്കബ് ഏബ്രഹാം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി സാബു തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സോണി കളത്തിൽ, സോജൻ ഇടയ്ക്കാട്, സിബിച്ചൻ തറയിൽ , സിബി കണ്ണോട്ടുതറ. ജോജോ പട്ടർകളം, കുര്യാക്കോസ് ചാണ്ടി കാട്ടടി തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ് നീലംപേരൂർ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ സോണി കളത്തിലിനെ പ്രസിഡന്റായും സോജൻ ഇടയ്ക്കാടിനെ ജനറൽ സെക്രട്ടറിയായും കുര്യാക്കോസ് ചാണ്ടിയെ ട്രഷററായും ജയിംസ് പന്ത്രണ്ടിൽ, ജോജോ പട്ടർക്കളം എന്നിവരെ സെക്രട്ടറിമാരായും ആന്റണി ജോർജ് ചൂണ്ടത്ര, അലക്സാണ്ടർ ചാക്കോ വേലച്ചേരി എന്നിവരെ വൈസ് പ്രസിഡന്റുന്മാരായും തെരഞ്ഞെടുത്തു. സിബിച്ചൻ തറയിൽ , സിബി കണ്ണേട്ടുതറ, സോമോൾ ബിജു പുറത്തേരി, സാബു ആനക്കാട് എന്നിവരെ നിയോജക മണ്ഡലം കമ്മിറ്റിയിലേക്കും ഇരുപത്തിഅഞ്ചംഗ എക്സികൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.
നീലംപേരൂർ പഞ്ചായത്തിൽ കുടിവെള്ളം ലഭ്യമാക്കണം
02:52 AM Nov 27, 2022 | Deepika.com