ഹരിപ്പാട്: സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം. ബസ് ഡ്രൈവർക്കെതിരേ കേസ് എടുത്തു. മുതുകുളം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സ്കൂളിലെ ബസ് ഡ്രൈവറായ മുതുകുളം ഏഴാം വാർഡ് തുമ്പമംഗലം നിചിൻ (കുട്ടായി-36) പ്രതിയാക്കി കനകക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
23നു രാവിലെയായിരുന്നു സംഭവം. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് പോലീസിന് കൈമാറുകയും തുടർന്ന് വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുക യുമായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമം: ബസ് ഡ്രൈവർക്കെതിരേ കേസെടുത്തു
02:52 AM Nov 27, 2022 | Deepika.com