പൂച്ചാക്കൽ: റോഡിലെ കുഴിയിൽവീണ് പഞ്ചായത്ത് അംഗത്തിനെ ഗുരുതരമായ പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പളം പഞ്ചായത്ത് നാലാം വാർഡ് അംഗം ഷൈലജയാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കു പറ്റിയ ഷൈലജ എറണാകുളം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
പെരുമ്പളം വാത്തിക്കാട് ജെട്ടിയിൽ ഭർത്താവ് ശശികുമാറുമൊത്ത് സഞ്ചരിച്ച സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ദ്വീപിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കാൽനടക്കാർക്കു പോലും യാത്ര അസാധ്യമായതോടെ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നാട്ടുകർ രംഗത്തുണ്ട്. പെരുമ്പളം പഞ്ചായത്തിലെ മാർക്കറ്റ് -പട്ടേക്കാട്, അരയുകുളങ്ങര, പനമ്പ്കാട്, അരയുകുളങ്ങര,ന്യൂ സൗത്ത്, കൊട്ടങ്ങാപ്പറമ്പ്, കാളത്തോട് എന്നിവ പൂർണമായും സഞ്ചാരയോഗ്യമല്ലെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.
റോഡിലെ കുഴിയിൽവീണ് പഞ്ചായത്തംഗത്തിന് പരിക്ക്
02:52 AM Nov 27, 2022 | Deepika.com