കൈനകരി: നെല്‍ കര്‍ഷകര്‍ക്ക് രണ്ടാം കൃഷിയുടെ പണം അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്-എം കൈനകരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യഥാസമയത്തു നെല്ലിന്റെ വില ലഭിച്ചങ്കിലേ അടുത്തകൃഷി ഇറക്കാനാവൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ്. കെ. നെല്ലുവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. കുര്യന് അധ്യക്ഷത വഹിച്ചു. ജോസഫ്കുട്ടി തുരുത്തേല്‍, ജോപ്പന് വെള്ളൂര്‍, ജയിംസ് മാമ്പ്ര, തോമസ് ചാക്കോ പള്ളിച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെല്ലുവില അടിയന്തരമായി വിതരണം ചെയ്യണം: കേരള കോണ്‍ഗ്രസ്-എം
02:51 AM Nov 27, 2022 | Deepika.com