ഡാളസ്: ഡാളസ് കൗണ്ടിയിലെ പന്ത്രണ്ടിനും പതിനഞ്ചിനും വയസിനിടയിലുള്ള കുട്ടികൾക്കു വാക്സീൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 5000 ത്തിലധികം കുട്ടികൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.
ഫൈസർ വാക്സീനാണ് കുട്ടികൾക്കായി തയാറാക്കിയിട്ടുള്ളത്. ഇതുവരെ 16 വയസിനു മുകളിലുള്ളർവർക്കു മാത്രമാണ് വാക്സീൻ നൽകിയിരുന്നത്. എഫ്സിഎ, സിഡിസി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വാക്സീൻ നൽകും. ഈ ആഴ്ച തന്നെ അതിനുള്ള അംഗീകാരം ലഭിക്കുമെന്നതിനാലാണ് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്. ഡാളസ് ഫെയർ പാർക്കാണ് കുട്ടികൾക്കു വാക്സിൻ നൽകുന്നതിനുള്ള സുപ്രധാന പങ്കുവഹിച്ചത്.
വാക്സിൻ ലഭിക്കുന്നതിനു മാതാപിതാക്കൾ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണമെന്നും കുട്ടികളുമായി വാക്സിൻ നൽകുന്ന സ്ഥലത്തേക്ക് വരാൻ കഴിയാത്തവർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളിൽ നിന്നും കുട്ടികളെ വാക്സീൻ സ്വീകരിക്കാൻ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ മാതാപിതാക്കൾ പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസ്കൗണ്ടിയിൽ 12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ; രജിസ്ട്രേഷൻ ആരംഭിച്ചു
11:12 PM May 11, 2021 | Deepika.com