ചെറുതോണി: സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമിന്റെ സെലക്ഷനും ചാമ്പ്യന്‍ഷിപ്പും മണിയാറന്‍കുടി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടില്‍ നടന്നു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും മണിയാറന്‍കുടി എയ്ഞ്ചല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും ഇടുക്കി വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ജില്ല ജൂണിയര്‍, സബ്ജൂണിയര്‍ വിഭാഗങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് നടന്നത്. മത്സരങ്ങളുടെ ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ നിര്‍വഹിച്ചു. എയ്ഞ്ചല്‍ ക്ലബ് പ്രസിഡന്റ് രാജീവ് കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ വോളിബോൾ ടീം സെലക്ഷൻ
02:42 AM Nov 27, 2022 | Deepika.com