തൊടുപുഴ: കോതമംഗലം രൂപതയിലെ ഇഞ്ചൂർ സെന്റ് ആന്റണീസ് ഇടവകാംഗമായ റവ.ഡോ.തോമസ് പെരിയപ്പുറം പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. 1972ൽ മാർ മാത്യു പോത്തനാമുഴിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ അസി.വികാരിയായിട്ടായിരുന്നു തുടക്കം. പിന്നീട് ചെപ്പുകുളം, അംബികാപുരം, വടാട്ടുപാറ, കോലടി, നെടിയശാല, കരിന്പൻ, കോതമംഗലം കത്തീഡ്രൽ, തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ, മുതലക്കോടം എന്നീ പള്ളികളിൽ വികാരിയായി.
കോതമംഗലം മൈനർ സെമിനാരി വൈസ് റെക്ടർ, മാർ ജോർജ് പുന്നക്കോട്ടിലിന്റെ സെക്രട്ടറി , മൂവാറ്റുപുഴ നിർമല, മുരിക്കാശേരി പാവനാത്മ കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, ഇടുക്കി രൂപത വികാരി ജനറാൾ, മംഗലപ്പുഴ സെമിനാരി ആത്മീയ പിതാവ് , മലയാളം, ലത്തീൻ അധ്യാപകൻ, എംജി യൂണിവഴ്സിറ്റി ലാറ്റിൻ ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
നിലവിൽ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സ്പിരിച്വൽ കൗണ്‍സിലറാണ്. നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 29ന് രാവിലെ 10ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സുവർണ ജൂബിലിയോടനുബന്ധിച്ചു കൃതജ്ഞതാ ബലി നടക്കും. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോണ്‍ നെല്ലിക്കുന്നേൽ, മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവർ ജൂബിലി സന്ദേശം നൽകും.
റവ.ഡോ.തോമസ് പെരിയപ്പുറത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി 29ന്
02:42 AM Nov 27, 2022 | Deepika.com