സ്റ്റേ​ഷ​നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്പി​ൽ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പൊ​ട്ടി

02:36 AM Nov 27, 2022 | Deepika.com
ക​രി​മ​ണ്ണൂ​ർ: സ്റ്റേ​ഷ​ൻ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്പി​ൽ തോ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി ഉ​തി​ർ​ന്നു. ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. പെ​രി​ങ്ങാ​ശേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ തോ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് ഇ​തി​ൽനി​ന്ന് വെ​ടി ഉ​തി​ർ​ന്ന​ത്. ഈ ​മാ​സം ആ​ദ്യ​മാ​യി​രു​ന്നു സം​ഭ​വം.

സി​ഐ​യു​ടെ മു​റി​യി​ൽവ​ച്ചാ​ണ് സ​ർ​വീ​സ് പി​സ്റ്റ​ലി​ൽനി​ന്നു വെ​ടി​യു​തി​ർ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സം​ഭ​വം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നി​ട്ടു​ള്ള പ്ര​ചാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്തു​ത​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും സി​ഐ പ​റ​യു​ന്നു.