നെടുങ്കണ്ടം: സമ്മറി റിവിഷന്റെ ഭാഗമായി ഇന്നും ഡിസംബര്‍ മൂന്ന്, നാല് തീയതികളിലും കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിന് വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ സ്പെഷല്‍ ക്യാമ്പുകള്‍ നടത്തും. ഈ ദിവസങ്ങളില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും അകാരണമായ ഒഴിവാക്കലുകള്‍ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്.
17 വയസ് പൂര്‍ത്തിയായവര്‍ക്ക് പേരു ചേര്‍ക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഇലക്ഷന് കമ്മീഷന്റെ സൈറ്റിലൂടെയോ ഹെല്പ് ലൈന്‍ ആപ് മുഖേനയോ സമര്‍പ്പിക്കാം.
വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനും ക്യാമ്പുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ അറിയിച്ചു. പരാതികളും അക്ഷേപങ്ങളും പരിഹരിച്ച് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
കരട് വോട്ടര്‍ പട്ടിക
02:34 AM Nov 27, 2022 | Deepika.com