പുൽപ്പള്ളി: ഗൃഹനാഥനെയും വളർത്തുനായയെയും ഷോക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ആനപ്പാറ കിളിയംപുറത്ത് ജോസഫും(കുഞ്ഞാപ്പു-50) നായയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30 ഓടെ വീടിനു പിന്നിലാണ് ജോസഫിനെ മരിച്ചനിലയിൽ കണ്ടത്. സമീപത്തായിരുന്നു വളർത്തുനായയുടെ ജഡം. ഭാര്യ: അലീസ്. മക്കൾ: നിഷ, നിജോ, മരുമകൻ: ഷിജു.
ഗൃഹനാഥനെയും നായയെയും ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തി
10:30 PM Nov 26, 2022 | Deepika.com