കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്തന്‍ശിബിര്‍ ദ്വിദിന പഠന ക്യാമ്പ് ഇന്നുതുടങ്ങും. വൈകുന്നേരം നാലിന് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാവും. ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ വി.ടി. ബല്‍റാം, കെ.എസ്. ശബരീനാഥന്, ആര്യാടന് ഷൗക്കത്ത്, ജേസീസ് പരിശീലകന് വി. വേണുഗോപാല്‍, ഡോ. പി. സരിന്, പി. സുരേന്ദ്രന് മലപ്പുറം എന്നിവര്‍ ക്ലാസെടുക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യും. റിജില്‍ മാക്കുറ്റി, ജോമോന് ജോസ്, വി.പി. ദുല്കിഫിര്, സന്ദീപ് പാണപ്പുഴ, രാഹുല്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിക്കും.
യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിര്‍ ഇന്നുമുതല്‍
12:46 AM Nov 26, 2022 | Deepika.com