പാലാവയല്: നാളികേര ബോര്‍ഡ്, തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, പാലാവയല് മഭാവന വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായനശാല ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ കൃഷി ഓഫീസര്‍ എസ്. ഉമ ഉദ്ഘാടനം ചെയ്തു.
തേജസ്വിനി മാനേജിംഗ് ഡയറക്ടര്‍ സണ്ണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രശാന്ത് പാറേക്കുടിയില്, ടി.വി.കൃഷ്ണന്, വായനശാല പ്രസിഡന്റ് ജോഷി കാവുകാട്ട്, പാലാവയല് നാളികേര ഉല്പാദക ഫെഡറേഷന് പ്രസിഡന്റ് ജോഷി വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
തെങ്ങുകൃഷി പരിപാലനവുമായി ബന്ധപ്പെട്ട് നാളികേര വികസന ബോര്‍ഡ് കൊച്ചി ഓഫീസിലെ സെല്‍വകുമാര്‍, കാര്‍ഷികാനുബന്ധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്മാന് ജോസ് തയ്യില്‍, കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ജേതാവ് കുര്യാച്ചന് തെരുവംകുന്നേല്‍ എന്നിവര്‍ ക്ലാസെടുത്തു.
കര്‍ഷക സെമിനാര്‍ നടത്തി
12:46 AM Nov 26, 2022 | Deepika.com