രാജപുരം: സബ്ജില്ലാ കലോത്സവത്തിലും ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിലും മികവ് തെളിയിച്ച കുട്ടികളെ പുഞ്ചക്കര ജിഎല്‍പി സ്കൂള്‍ പിടിഎയുടെയും എസ്എംസിയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. കള്ളാര്‍ പഞ്ചായത്ത് അംഗം ലീല ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പ്രദീപ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക രാജലക്ഷ്മി, സീനിയര്‍ അസിസ്റ്റൻഡ് ശാന്തമ്മ ജോസഫ്, എസ്എംസി ചെയര്മാന് ഇ.കെ. ഗോപാലന്, എംപിടിഎ പ്രസിഡന്റ് നിഷ ചന്ദ്രന്, പിടിഎ വൈസ് പ്രസിഡന്റ് ജാസ്മിന് മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി അസി. മാനേജര്‍ പ്രദീപ് കുമാര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മേളകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് അനുമോദനം
12:46 AM Nov 26, 2022 | Deepika.com