കണ്ണൂർ: ദഫ്മുട്ട് മത്സരത്തിലെ വിധിനിർണയത്തെ ചൊല്ലി തർക്കം. ജഡ്ജിമാരെ തടഞ്ഞുവച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് എത്തിയാണ് ജഡ്ജസിനെ സ്ഥലത്തുനിന്ന് മാറ്റിയത്. പയ്യാമ്പലം ജിഎച്ച്എസ്എസിലാണ് സംഭവം.
പെരിങ്ങത്തൂർ എൻഎഎംഎച്ച്എസ്എസിനാണ് ദഫ്മുട്ടിൽ ഒന്നാംസ്ഥാനം ലഭിച്ചത്. യോഗ്യതയില്ലാത്തവരാണ് വിധി നിർണയിച്ചതെന്ന് ആരോപിച്ച് മത്സരാർഥികൾ ബഹളമുണ്ടാക്കുകയും സംഘാടകരുമായി സംഘർഷാവസ്ഥയുണ്ടാകുകയുമായിരുന്നു. വിധിനിർണയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മത്സരാർഥികൾ പറഞ്ഞു.
ജഡ്ജിന് പണം നൽകി റിസൾട്ട് അട്ടിമറിച്ചെന്നു പരാതിയുമാണ് വഞ്ചിപ്പാട്ടു മത്സരവേദിയിൽ മത്സരാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജഡ്ജിനെ ഏറെനേരം തടഞ്ഞുവച്ചു. വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പാട്ടുതെറ്റി പാടിയ ടീമിനാണ് ഒന്നാം സ്ഥാനം നൽകിയതെന്നു മത്സരാർഥികൾ ആരോപിച്ചു.
ദഫ്മുട്ടിലും വഞ്ചിപ്പാട്ടിലും തർക്കം; വിധികർത്താക്കളെ തടഞ്ഞു, പോലീസെത്തി
12:42 AM Nov 26, 2022 | Deepika.com