കണ്ണൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ വെള്ളിയാഴ്ച 261 മത്സരങ്ങൾ പൂർത്തിയായപ്പോൾ കണ്ണൂർ നോർത്ത് ഉപജില്ല 690 പോയിന്റുമായി ആധിപത്യം തുടരുന്നു. പയ്യന്നൂർ ഉപജില്ല (613 പോയിന്റ്) രണ്ടാം സ്ഥാനത്തും ഇരിട്ടി ഉപജില്ല (594 പോയിന്റ്) മൂന്നാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയർ എച്ച്എസ്എസാണ് മുന്നിൽ. 254 പോയിന്റ്. മന്പറം എച്ച്എസ്എസ് 224 പോയിന്റുമായി രണ്ടാമതുണ്ട്. സബ്ജില്ലാതലത്തിൽ കണ്ണൂർ സൗത്ത് 145 പോയിന്റ്, മട്ടന്നൂർ 133 പോയിന്റ്. എച്ച്എസ് ജനറൽ വിഭാഗത്തിൽ കണ്ണൂർ നോർത്ത് 306 പോയിന്റും കണ്ണൂർ സൗത്ത് 282 പോയിന്റും നേടി.
എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ കണ്ണൂർ നോർത്ത് ഉപജില്ല 384 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും 354 പോയിന്റുമായി ഇരിട്ടി രണ്ടാം സ്ഥാനത്തുമാണ്.
സ്കൂൾ അടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ചൊക്ലി രാമവിലാസം എച്ച്എസ്എസ് 125 പോയിന്റ് നേടി ഒന്നാമതാണ്. മന്പറം എച്ച്എസ്എസ് 118 പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. എച്ച്എസ് വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് 147 പോയിന്റ് നേടി. 130 പോയിന്റുമായി കടന്പൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്താണ്. യുപി വിഭാഗത്തിൽ 51 പോയിന്റുമായി സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തും 33 പോയിന്റുമായി പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ ഫോർ ഗേൾസ് രണ്ടാം സ്ഥാനത്തുമാണ്. കലോത്സവം ഇന്ന് സമാപിക്കും.
കിരീടത്തിലേക്ക് ചുവടുവച്ച് കണ്ണൂർ നോർത്ത്
12:42 AM Nov 26, 2022 | Deepika.com