ചെമ്പേരി : വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ ഐഇഇഇ എന്ന അന്താരാഷ്ട്ര സംഘടനയുടെ ഒരു പുതിയ ചാപ്റ്ററിന് തുടക്കമായി.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ഭാഗമായി ഐഇഇഇ-സിഎഎസ്എസ് ആൻഡ് ഫോട്ടോണിക്സ് സൊസൈറ്റി എന്ന ലോകത്തെതന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ശാഖയ്ക്കാണ് തുടക്കമായത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഡീന്‍ അക്കാഡമിക്സ് ഡോ. അലക്സ് ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. വരുംകാലങ്ങളില്‍ ഇലക്ട്രോണിക്സ് മേഖലയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കുട്ടികളുമായി അദ്ദേഹം ആശയങ്ങൾ പങ്കുവച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബെന്നി ജോസഫ്, അസി. മാനേജര്‍ ഫാ.സോണി വടശേരിൽ, വകുപ്പ് മേധാവി ഡോ.ആന്റോ സഹായദാസ്, ഡീന്‍ ടി.വി.ഡോ. റോഷിനി, വിദ്യാര്‍ഥി പ്രതിനിധി ക്ഷീര സജേഷ് എന്നിവര്‍ പ്രസംഗിച്ചു.
വിമല്‍ ജ്യോതിയില്‍ ഐഇഇഇ-സിഎഎസ്എസ് ഫോട്ടോണിക്സ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു
12:42 AM Nov 26, 2022 | Deepika.com