റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ റംസാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മലാസ് ഏരിയയിലെ മജ്മ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. മജ്മയിലെ കൃഷി തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തുഛവരുമാനക്കാരായ തൊഴിലാളികൾക്കും, മറ്റു പ്രവാസികൾക്കും അവരുടെ വാസസ്ഥലങ്ങളിൽ എത്തിയാണ് കേളി ഇഫ്താർ കിറ്റ് വിതരണം ചെയതത്.
മജ്മയിലെ വിവിധ കച്ചവട സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റിന് ആവശ്യമായ വിഭവങ്ങൾ ശേഖരിച്ചത്. മലാസ് ഏരിയ കമ്മിറ്റി ട്രഷറർ സജിത്, യൂണിറ്റ് സെക്രട്ടറി നസീം, പ്രസിഡന്റ്് പ്രതീഷ് പുഷ്പൻ, എക്സിക്യൂട്ടീവ് മെന്പർ നിസാർ, വിജിത് രാധാകൃഷ്ണൻ എന്നിവർ ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
കേളി മജ്മ യൂണിറ്റ് ഇഫ്താർ കിറ്റ് വിതരണം ചെയ്തു
11:08 PM May 10, 2021 | Deepika.com