കുവൈറ്റ് സിറ്റി : സീറോ മലബാർ സഭ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അൽമായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പൂർണമായും ഓണ്‍ലൈനിൽ കൂടി നടത്തപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ജോളി മാടവന നേതൃത്വം നൽകി.
സംഘടനയുടെ 2021-22 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറിയായി അഭിലാഷ് അരീക്കുഴി, ട്രഷറായി സാലു പീറ്റർ ചിറയത്ത് എന്നിവരും ചുമതലയേറ്റു. ജോസ് മത്തായിപൊക്കാളിപ്പടവിൽ (അബാസിയ), ജിസ്മോൻ ജോസഫ് മണിയംപാറയിൽ (സിറ്റി-ഫർവാനിയ), ജോഷ്വാ ചാക്കോ പുന്നശേരി (ഫാഹഹീൽ), ജോസ്കുട്ടി തോമസ് പനങ്ങാട്ട് (സാൽമിയ) എന്നിവരാണ് ഏരിയ ജനറൽ കണ്‍വീനർമാർ.
1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക - അദ്ധ്യാത്മിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സംഘടന മറ്റു ഗൾഫ് രാജ്യങ്ങളിലും എസ്എംസിഎ രൂപം കൊള്ളുവാൻ കാരണഭൂതരായി. കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ മുൻകാല എസ്എംസിഎ പ്രവർത്തകരുടെ കൂട്ടായ്മയായി
എസ്എംസിഎ റിട്ടേണീസ് ഫോറവും പ്രവർത്തിക്കുന്നു. കോവിഡ് കാലത്തെ ചാരിറ്റി പ്രവർത്തനങ്ങൾ , ഭവന നിർമ്മാണ പദ്ധതി, രക്തദാനപദ്ധതി , മലയാള ഭാഷാ പഠനപദ്ധതി, ആഗോള കത്തോലിക്കാ ഓണ്‍ലൈൻ കലോത്സവം എന്നിവയൊക്കെ വളരെയധികം ശ്രദ്ധ ആകർഷിച്ചവയാണ്.
സോണ്‍, ഏരിയ, കേന്ദ്ര കമ്മറ്റി എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് എസ്എംസിഎ ക്ക് നിലവിലുള്ളത് .സംഘടനയുടെ അടിസ്ഥാന ഘടകമായ 65 കുടുംബയൂണിറ്റുകൾ 13 സോണുകളിലായി നാലു ഏരിയകളിൽ പ്രവർത്തിക്കുന്നു. 31 അംഗ കേന്ദ്ര ഭരണ സമിതി, സംഘടനാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് : ഷാജിമോൻ ഏരേത്തറാ, ഓഫീസ് സെക്രട്ടറി: ജോസ്കുട്ടി കൊട്ടാരത്തിൽ, ജോയിന്റ് ട്രഷറർ: ബിജു ജെയിംസ് കരിംപെൻമാക്കൽ, ബാലദീപ്തി കോർഡിനേറ്റർ: അനു ജോസഫ് പെരിക്കലത്ത്, ആർട്ട്സ് കണ്‍വീനർ: ഫ്രഡി ഫ്രാൻസിസ് പറോക്കാരൻ, കൾച്ചറൽ കണ്‍വീനർ : കുഞ്ഞച്ചൻ ആന്റണി വടയാട്ടുചിറ, സോഷ്യൽ വെൽഫെയർ കണ്‍വീനർ സന്തോഷ് ജോണ്‍ ചക്കിയാത്ത്, മീഡിയ കോർഡിനേറ്റർ: സംഗീത് കുര്യൻ കണിച്ചേരി.
മറ്റു കമ്മിറ്റി മെംബേഴ്സ്: മീഡിയ: ഷാജി നഗരൂർ, ജീവിസ് എരിഞ്ചേരി ആർട്ട്സ് :ജോഷി ദേവസ്സി വള്ളച്ചിറക്കാരൻ, ബാസ്റ്റിൻ ജെയിംസ് കണിച്ചായി, ജോണി ജേക്കബ് പൈനാടത്ത്, , ജെയിംസ് തോമസ് കോഴിമണ്ണിൽ , കൾച്ചറൽ: റെനീഷ് കുര്യൻ പാറപ്പുറത്ത്, സുനിൽ പി. ആന്റണി, ഡേവിസ് മാത്തുണ്ണി തരകൻ, ജോസഫ് കോട്ടൂര്‍ , സോഷ്യൽ: മോൻസ് ജോസഫ് കല്ലുകളം, ജസ്റ്റിൻ ജോണ്‍ പൈനാടത്ത്, ഷാജി മാത്യുവടക്കേകാലായിൽ, ചീഫ് ഇലക്ഷൻ കമ്മീഷണറായി ബെന്നി തോമസ് നാല്പതാംകളം, ചീഫ് ഓഡിറ്ററായി വിൽസണ്‍ ദേവസി വടക്കേടത്ത്, ഐറ്റി അഡ്മിനിസ്ട്രേറ്റർ: ജോഹ്ന ജോർജ് മഞ്ഞളി, ഡാറ്റാ അഡ്മിനിസ്ട്രേറ്റർ: ലിയോ ജോസ് കൊള്ളന്നൂർ, വെബ് അഡ്മിനിസ്ട്രേറ്റർ: ആന്റണി മനോജ് കിരിയൻത്താൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എസ്എംസിഎ പോഷക സംഘടനകളായ എസ്എംവൈഎം, ബാലദീപ്തി എന്നിവയുടെ തിരഞ്ഞെടുപ്പ് ഈ മാസം അവസാനം പുതിയ ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. കോവിഡ് കാലയളവിൽ രണ്ടു വർഷം സംഘടനയെ നയിച്ച തോമസ് കുരുവിള നരിതൂക്കിലിൻറെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ വെള്ളിയാഴ്ച കൂടിയ ഓണ്‍ലൈൻ പൊതുയോഗം അഭിനന്ദിക്കുകയും വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും ചെയ്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
എസ്എംസിഎ കുവൈറ്റിന്റ 26-ാമത് കേന്ദ്ര ഭരണസമിതി ചുമതലയേറ്റെടുത്തു
11:07 PM May 10, 2021 | Deepika.com