കേ​ളി മ​ലാ​സ് ഏ​രി​യ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു

11:05 PM May 10, 2021 | Deepika.com
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ റം​സാ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് തൊ​ഴി​ലും ശ​ന്പ​ള​വു​മി​ല്ലാ​തെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന മ​ലാ​സി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും, മ​റ്റു പ്ര​വാ​സി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് കേ​ളി ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കേ​ളി മ​ലാ​സ് ഏ​രി​യ​യ​ലെ അം​ഗ​ങ്ങ​ളു​ടെ​യും, സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടേ​യും, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ഫ്താ​ർ കി​റ്റി​ന് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഏ​രി​യാ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ക്ബാ​ൽ, ന​സീ​ർ, ബ്രാ​ഞ്ച് ആ​ക്റ്റിം​ഗ് ക​ണ്‍​വീ​ന​ർ ഫി​റോ​സ്, അം​ഗ​ങ്ങ​ളാ​യ റി​യാ​സ്, ഹു​സൈ​ൻ, അ​ഷ്റ​ഫ്, രാ​ജീ​വ​ൻ, മു​കു​ന്ദ​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ, റ​നീ​സ്, അ​ബ്ദു​ൽ ക​രീം, അ​ഷ്റ​ഫ് പൊ​ന്നാ​നി എ​ന്നി​വ​ർ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.