നെല്ലിയാന്പതി: പ്ലാസ്റ്റിക് വിമുക്ത നെല്ലിയാന്പതി കാന്പയിനുമായി വിദ്യാർഥികളും യുവാക്കളും രംഗത്ത്.
മലപ്പുറം പ്രിയദർശിനി കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർഥികളും നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് വോളന്റിയർമാരും ഡ്രൈവർമാരും ചേർന്ന് ശേഖരിച്ചത് 48 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ.
പോത്തുണ്ടി മുതൽ പുലയന്‍പാറ വരെയുള്ള 30 കിലോമീറ്റർ ദൂരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. 92 യുവാക്കളും വിദ്യാർഥികളുമാണ് യജ്ഞത്തിൽ പങ്കാളികളായത്.
പ്രിയദർശിനി കോളജ് സാമൂഹ്യ പ്രവർത്തന വിഭാഗം, സിഎൽഎസ്എൽ, വനം വകുപ്പ്, ലയണ്‍സ് ക്ലബ് പാലക്കാട് ഫോർട്ട് ടൗണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നെല്ലിയാന്പതി പ്ലാസ്റ്റിക് ഫ്രീ കാന്പയിൻ.
പരിപാടിയുടെ ഉദ്ഘാടനം നെല്ലിയാന്പതി ബ്ലോക്ക് പഞ്ചായത്ത് മെംബർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ വിനോദ് മുഖ്യാഥിതിയായിരുന്നു.
സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ, പി.ആർ. അനിൽകുമാർ, അധ്യാപകരായ ജാസ്മിൻ ഷെറിൻ, എ.പി. ഷബീറ പ്രസംഗിച്ചു.
"പ്ലാസ്റ്റിക് വിമുക്ത നെല്ലിയാന്പതി'യുമായി വിദ്യാർഥികളും യുവാക്കളും
12:28 AM Nov 26, 2022 | Deepika.com