ചങ്ങനാശേരി: നഗരസഭാ കേരളോത്സവം രണ്ടാം ദിവസം മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരവും ക്രിക്കറ്റ് മത്സരവും നടന്നു. ഫുട്ബോള്‍ മത്സരം നഗരസഭ വൈസ് ചെയര്മാന് ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്രിക്കറ്റ് മത്സരം വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുഞ്ഞുമോള്‍ സാബു ഉദ്ഘാടനം ചെയ്തു. ഫാത്തിമാപുരം ഫാത്തിമ വെല്‍ഫയര്‍ ലീഗ് ഹാളില്‍ ബാഡ്മിന്റണ്‍ മത്സരവും നടന്നു. കൗണ്‍സിലര്‍മാരായ അരുണ്‍ മോഹന്‍, രാജു ചാക്കോ, ബാബു തോമസ്, ഉഷ മുഹമ്മദ് ഷാജി, ബീന ജോബി, പി.എ നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
ഇന്ന് എസ്ബി കോളജ് ഗ്രൗണ്ടില്‍ അത്ലറ്റിക്, ബാസ്കറ്റ് ബോള്‍ മത്സരങ്ങൾ നടക്കും.
കേരളോത്സവം: മത്സരങ്ങള്‍ തുടരുന്നു
12:23 AM Nov 26, 2022 | Deepika.com