മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം 220 ദിവസം പിന്നിട്ടു.
സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ സത്യഗ്രഹ സമരം സമരസമിതി ജില്ലാ സെക്രട്ടറി ഫിലോമിനാ തോമസ് ഉദ്ഘാടനം ചെയ്തു. ബിന്‍സി ബിനോയ്, എ.ടി. വര്‍ഗീസ്, ലിജി ജോസഫ്, ജോസ്മി മാര്ട്ടിന്, സനലാ കൃഷ്ണന്, കുഞ്ഞൂഞ്ഞ് ആചാരി, ജോമോള്‍ സിജോ, തങ്കച്ചന് പുന്നമൂട്ടില്‍, ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം 220 ദിവസം പിന്നിട്ടു
12:23 AM Nov 26, 2022 | Deepika.com