ചങ്ങനാശേരി: കോട്ടയം സ്റ്റാന്‍ഡില്‍ പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണാവഴി ചങ്ങനാശേരി, തിരുവല്ലാ റൂട്ടിലോടുന്ന സ്വകാര്യബസുകള്‍ കുര്യന് ഉതുപ്പ് റോഡിലും ശാസ്ത്രി റോഡിലും കിടന്നശേഷം പതിയെ ഓടുന്നതിനാല്‍ കോട്ടയം ആര്‍ടിഒ അനുവദിച്ച സമയം പാലിക്കാനാവാതെ 15 മിനിട്ട് താമസിച്ച് ഓടുന്നു.
ഇത് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് വളരെയധികം സമയം നഷ്ടം ഉണ്ടാക്കുന്നു. കൂടാതെ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇക്കാര്യത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തെങ്ങണ റെസിഡന്റ്സ് അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകള്‍ വൈകി ഓടുന്നതായി ആരോപണം
12:23 AM Nov 26, 2022 | Deepika.com