ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളാഘോഷം 29മുതല്‍ ഡിസംബര്‍ 18വരെ ആഘോഷിക്കും. 29 മുതല്‍ ഏഴുവരെ തീയതികളില്‍ രാവിലെ 5.30, 7.30, 9.30, 11.30, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധകുര്‍ബാനയും വൈകുന്നേരം 4.15ന് വചനപ്രഘോഷണവും ഉണ്ടായിരിക്കും.
ഒന്നിന് വൈകുന്നേരം നാലിന് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. ഏഴുവരെ തീയതികളില്‍ വൈകുന്നേരം ആറിന് ജപമാല പ്രദക്ഷിണവും അഞ്ചിനും ആറിനും രാത്രി ഏഴിന് കലാസന്ധ്യയും ഉണ്ടാകും.
ഏഴിന് വൈകുന്നേരം ആറിന് പള്ളിയുടെ മുമ്പിലെ കുരിശടിയിലേക്ക് പ്രദക്ഷിണം. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും.
എട്ടിന് അമലോത്ഭവ തിരുനാള്‍ ആഘോഷിക്കും. രാവിലെ 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലും 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
9.30ന് തിരുനാള്‍ റാസ ഫാ. ജേക്കബ് നടുവിലേക്കളം, 12ന് ഇടവകക്കാരായ വൈദികര്‍ ഫാ. മാത്യു പുത്തനങ്ങാടിയുടെ മുഖ്യകാര്‍മികത്വത്തിലും ഉച്ചകഴിഞ്ഞ് 2.30ന് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, 4.30ന് മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവരും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 9.30നുള്ള കുര്‍ബാന മധ്യേ ഫാ. തോമസ് മുട്ടേല്‍ സന്ദേശം നല്‍കും. വൈകുന്നേരം ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം. ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ കാര്മികയായിരിക്കും. 18നാണ് കൊടിയിറക്ക് തിരുനാള്‍.
പാറേല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ അമലോത്ഭവ തിരുനാൾ
12:23 AM Nov 26, 2022 | Deepika.com