കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) റിസര്‍ച്ച് സെന്റര്‍ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക് റസിസ്റ്റന്‍സിനെ (മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധം) കുറിച്ചുള്ള ഗവേഷണം ഫിഷറീസ്, വെറ്ററിനറി വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ വിപുലീകരിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
ആരോഗ്യവകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ എഎംആര്‍ റിസര്‍ച്ച് സെന്ററാണ് ജില്ലാ എഎംആര്‍ ഹബ്ബായ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ എഎംആര്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിൽ എഎംആര്‍ റിസര്‍ച്ച് സെന്റര്‍
12:14 AM Nov 26, 2022 | Deepika.com