കളമശേരി: കളമശേരി എയർപോർട്ട്-സീപോർട്ട് റോഡിലുള്ള കേരള ലോജിസ്റ്റിക് എന്ന സ്ഥാപനത്തിലെ പിക്കപ്പ് വാൻ മേഷ്ടിച്ചു വില്പന നടത്തിയ കേസിൽ രണ്ടു പേർ കളമശേരി പോലീസിന്റെ പിടിയിലായി. വാഹനം മോഷ്ടിച്ച എരുമേലി മുട്ടപ്പള്ളി കൊളത്തുങ്കൾ മുഹമ്മദ് യാസിൻ (22), ഇതു വിൽക്കാൻ സഹായിച്ച മലപ്പുറം പാണ്ടിക്കാട് കുഞ്ചുമഞ്ചിൽ അബ്ദുൾ ഫറൂക്ക് (57) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ പത്തനംതിട്ട സ്വദേശി റോബിനായി പോലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ 17ന് പുലർച്ചെ 1.30നാണ് വാഹനം കാണാതായത്. മുഹമ്മദ് യാസിനെ എരുമേലിയിൽ നിന്നും അബ്ദുൾ ഫറൂക്കിനെ പാണ്ടിക്കാട് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചിയിൽ വാഹനം പൊളിച്ചു വില്ക്കുന്ന സ്ഥലത്തു നിന്ന് വാൻ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് യാസിൻ രണ്ടര വർഷക്കാലം ലോജിസ്റ്റിക്കിൽ ഡൈവറായി ജോലി ചെയ്തിരുന്നതാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാഹനം മോഷ്ടിച്ചു വിറ്റ രണ്ടുപേർ പിടിയിൽ
12:14 AM Nov 26, 2022 | Deepika.com