ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു, പന്തലിന് കാൽനാട്ടി

12:14 AM Nov 26, 2022 | Deepika.com
പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം എ​സ്എ​ന്‍​എം സ്‌​കൂ​ളി​ല്‍ 28ന് ​ആ​രം​ഭി​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍ ലോ​ഗോ ഏ​റ്റു​വാ​ങ്ങി. പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ര്യ​ന്‍ വി​നോ​ദാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്.
ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ലി​നും കാ​ൽ​നാ​ട്ടി. പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സിം​ന സ​ന്തോ​ഷ് മൂ​ത്ത​കു​ന്നം ക്ഷേ​ത്ര മൈ​താ​ന​ത്ത് കാ​ൽ​നാ​ട്ടു​ക​ർ​മം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് മൂ​ത്ത​കു​ന്നം എ​സ്എ​ൻ​എം എ​ച്ച്എ​സ്എ​സി​ലെ സ്കൗ​ട്ട്, എ​ൻ​സി​സി, ഗൈ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​നീ​ഷ്, സ്കൂ​ൾ മാ​നേ​ജ​ർ കെ.​ജി. പ്ര​ദീ​പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ സി. ​ബോ​സ്, പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്. ജ്യോ​തി​ല​ക്ഷ്മി, ഹെ​ഡ്മി​സ്ട്ര​സ് എം ​ബി. ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.