കൊച്ചി: മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കുന്ന നൈപുണ്യ നഗരം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. 82 പഞ്ചായത്തുകളിലും 13 നഗരസഭകളിലുമായി 4750 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാതല ഉദ്ഘാടനം വരാപ്പുഴ പഞ്ചായത്ത് മഹാത്മാഗാന്ധി കമ്യൂണിറ്റി ഹാളില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചു. മുതിര്‍ന്ന ജനപ്രതിനിധികളെക്കൂടി പദ്ധതിയുടെ ഗുണഭോക്താക്കളാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നൈപുണ്യ നഗരം ക്യാമ്പും സതീശന് ഉദ്ഘാടനം ചെയ്തു. 10 ദിവസമായിരിക്കും ഓരോ കേന്ദ്രത്തിലും ക്ലാസുകള്‍ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പദ്ധതി ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ജില്ലയാണ് എറണാകുളമെന്നും വരുന്ന മാര്‍ച്ച് മാസത്തോടുകൂടി മുഴുവന്‍ ആളുകള്‍ക്കും പരിശീലനം പൂര്‍ത്തിയാക്കാനാകുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു
സ്മാര്‍ട്ട് ഫോണുകള്‍, കന്പ്യൂട്ടര് എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 95 തദ്ദേശ സ്ഥാപനങ്ങളിലെ 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കും. ജില്ലാ ആസൂത്രണ സമിതി, ജില്ലാപഞ്ചായത്ത്, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നൈപുണ്യ നഗരം പദ്ധതിക്ക് ജില്ലയില്‍ തുടക്കം
12:14 AM Nov 26, 2022 | Deepika.com